ramy

ചേലക്കര: സഹപ്രവർത്തകരെയും സമൂഹത്തെയും ഒരുപോലെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സംഘടനയാണ് ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷനെന്ന് രമ്യ ഹരിദാസ് എം.പി. ചേലക്കരയിൽ നടന്ന ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. എ.കെ.പി.എ ജില്ലാ പ്രസിഡന്റ് കെ.കെ. മധുസൂദനൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് ഫോട്ടോ വേൾഡ് ആമുഖ പ്രഭാഷണം നടത്തി.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. അഷറഫ്, പഞ്ചായത്ത് അംഗങ്ങളായ ടി. ഗോപാലകൃഷ്ണൻ, ടി. നിർമ്മല, സംഘടന സംസ്ഥാന നേതാക്കളായ റോബിൻ എൻവീസ്, എ.സി. ജോൺസൺ, ജനീഷ് പാമ്പൂർ, സജീവ് വസദിനി, ജിനേഷ് ഗോപി, ജില്ലാ സെക്രട്ടറി ടൈറ്റസ് സി.ജെ, ജിതേഷ് ഇ.ബി, ബിനോയ് വെള്ളാങ്കല്ലൂർ, ലിജോ ജോസഫ്, ഷാജി ലെൻസ്മാൻ, സുബിൻ പുല്ലഴി, അബ്ബാസ് മനക്കടവത്ത്, ഷിബു പി.വി എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിന് മുന്നോടിയായി നടന്ന ഫോട്ടോഗ്രാഫി പ്രദർശനം ചേലക്കര സി.ഐ: ഇ. ബാലകൃഷ്ണനും ട്രേഡ് ഫെയർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഷെലീലും ഉദ്ഘാടനം ചെയ്തു. നൈറ്റ് ലൈഫ് എന്ന വിഷയത്തിൽ നടന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളായ പ്രതീഷ് പ്രകാശ്, അരവിന്ദൻ മണലി എന്നിവർക്ക് അവാർഡുകളും നൽകി.