
തൃശൂർ : സംഗീത നാടക അക്കാഡമിയുടെ പുതിയ സെക്രട്ടറിയായി കരിവെള്ളൂർ മുരളി ചുമതലയേറ്റു. ഭാര്യ കെ.വി കോമളവല്ലിക്കും കുടുംബത്തിനുമൊപ്പം അക്കാഡമിയിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. അക്കാഡമി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എം.ബി ശുഭ, പ്രോഗ്രാം ഓഫീസർ വി.കെ അനിൽകുമാർ, ജൂനിയർ സൂപ്രണ്ട് ഷാജി ജോസഫ്, അക്കാഡമി ജീവനക്കാർ, സാംസ്‌കാരികപ്രവർത്തകർ എന്നിവർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. അക്കാഡമിയുടെ പ്രവർത്തനങ്ങളെ കൂടുതൽ ജനകീയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഗീത നാടക അക്കാഡമിയുടെ പുതിയ ചെയർമാനായി മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഇന്ന് ചുമതലയേൽക്കും.