ചേലക്കര: വെങ്ങാനെല്ലൂർ മഹാശിവ ക്ഷേത്രത്തിലെ അഷ്ടമി ഭക്തിസാന്ദ്രം. വിശേഷാൽ പൂജകൾക്ക് ശേഷം നടന്ന അഷ്ടമി ദർശനത്തിന് വൻതിരക്ക് അനുഭവപ്പെട്ടു. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി കാലടി പടിഞ്ഞാറേടത്ത് മന ശങ്കരനുണ്ണി നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.
പഞ്ചവാദ്യത്തിന്റെയും മേളത്തിന്റെയും അകമ്പടിയോടെ നടന്ന ശീവേലി എഴുന്നള്ളിപ്പിൽ അഞ്ച് ആനകൾ നിരന്നു. നാദസ്വരം, തിരുവാതിരക്കളി, ഭക്തിഗാന തരംഗിണി, ഭജന മഹാന്യാസ സഹിതം, ഏകാദശവാര രുദ്രജപം, നാദസ്വര കച്ചേരി, കളഭാഭിഷേകം എന്നിവയും ഉണ്ടായിരുന്നു.