കൊടുങ്ങല്ലൂർ: സർക്കിൾ സഹകരണ യൂണിയന്റെ അഖിലേന്ത്യ സഹകരണ വാരാഘോഷവും താലൂതല സെമിനാറും ബെന്നി ബെഹന്നാൻ എം.പി. ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.എം.മുഹമ്മദ് നവാസ് അദ്ധ്യക്ഷത വഹിച്ചു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ മുഖ്യാതിഥിയായി. എം.ശബരീദാസൻ മുഖ്യപ്രഭാഷണം നടത്തി. കെ ആർ.ജൈത്രൻ . വി.കെ.ബാലചന്ദ്രൻ മാസ്റ്റർ, ടി എം.നാസർ, ഇ.കെ.ബിജു, ഉഷശ്രീനിവാസൻ, അഡ്വ.സി.പി രമേശൻ, അഡ്വ.ടി.ഡി. വെങ്കിടേശ്വരൻ. അഡ്വ.എ.ഡി. സുദർശനൻ, വി.എം ജോണി എന്നിവർ പ്രസംഗിച്ചു. നൂതന ആശയങ്ങൾ വളർത്തി എടുക്കുന്നതിലും പുതു സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും സാങ്കേതിക നവീകരണത്തിലും സഹകരണ സംഘങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ നടന്നു. സി വി വിനോദ് കുമാർ, കെ.കെ. സത്യഭാമ, എ.എ സാബു തുടങ്ങിയവർ സംസാരിച്ചു.