temple

ചാലക്കുടി: കൂടപ്പുഴ സുബ്ബഹ്മണ്യ ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് ആഘോഷിച്ചു. പാലക്കൊമ്പ് എഴുന്നള്ളിപ്പ്, കർപ്പൂരാഴി സമർപ്പണം, വിളക്ക് പൂജ, അന്നദാനം എന്നിവ നടന്നു. പ്രസിഡന്റ് കെ.എ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി എ.ടി. ബാബു എന്നിവർ നേതൃത്വം നൽകി.

നായരങ്ങാടി എസ്.എൻ.ഡി.പി ശാഖയിലെ അയ്യപ്പൻ വിളക്കാഘോഷം ഭക്തിസന്ദ്രമായി. പാലക്കൊമ്പ് എഴുന്നള്ളിപ്പ്, ശാസ്താംപാട്ട്, ദീപാരാധന, അന്നദാനം, എഴുന്നള്ളിപ്പ് എന്നിവയായിരുന്നു ചടങ്ങുകൾ. പ്രസിഡന്റ് സി.കെ. സഹജൻ, സെക്രട്ടറി കെ.വി. സുനിൽ എന്നിവർ നേതൃത്വം നൽകി.

പോട്ട കലിക്കൽ ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് ആഘോഷം നടന്നു. പാലക്കൊമ്പ് എഴുന്നള്ളിപ്പ്, ദീപാരാധന, ശാസ്താം പാട്ട് തുടങ്ങിയ ചടങ്ങുകൾ നടന്നു.