ഗുരുവായൂർ: ഗുരുവായൂർ ഏകാദശി, ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തോടനുബന്ധിച്ച് ക്ഷേത്ര നഗരിയിൽ ദേവസ്വത്തിന്റെ നേതൃത്വത്തിൽ ഹോമിയോ ഡിസ്‌പെൻസറി പ്രവർത്തനം തുടങ്ങി. കിഴക്കെ നടയിൽ മേൽപ്പത്തൂർ ആഡിറ്റോറിയത്തിനു സമീപമാണ് ഡിസ്‌പെൻസറി തുടങ്ങിയത്.
രാവിലെ 9 മുതൽ രാത്രി ഏഴ് വരെയാണ് പ്രവർത്തന സമയം. സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഡിസ്‌പെൻസറിയുടെ പ്രവർത്തനം ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു.
ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, എക്‌സി. എൻജിനിയർ അശോക് കുമാർ, എച്ച്.എസ്.എം.എൻ രാജീവ്, ഹോമിയോപ്പതി ഡയറക്ടർ ഡോ. എം.എൻ. വിജയാംബിക, ഡി.എം.ഒ: ലീന റാണി, ഡോ. ശ്രീജിത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.