
ചാലക്കുടി: കരുവന്നൂർ പോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങളെ കരുവാക്കി സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കേണ്ട സമയമായെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി പറഞ്ഞു. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ചാലക്കുടി പബ്ലിക് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനാനുഭവങ്ങളിൽ അദ്വിതീയമായ പങ്കാണ് സഹകരണ സ്ഥാപനങ്ങൾ വഹിക്കുന്നതെന്നും യൂജിൻ പറഞ്ഞു. പി.എസ്.ഡബ്ല്യു.യു സഹകരണസംഘം വൈസ് പ്രസിഡന്റ് ജോർജ് കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. കോ ഓപറേറ്റീവ് എംപ്ലോയീസ് സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറി ഷോബിൻ തോമസ് മുഖ്യാതിഥിയായി. കെ.സി.വർഗീസ്, ഡേവീസ് വില്ലടത്തുകാരൻ, ജോർജ് വി.ഐനിക്കൽ, എബി പോൾ, കാവ്യ പ്രദീപ്, എ.എൽ.കൊച്ചപ്പൻ, എൻ.സി.ബോബൻ, ഡേവിസ് താക്കോൽക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.