തൃപ്രയാർ: വാദ്യകലാ ആസ്വാദക സമിതിയുടെ ശ്രീരാമ പാദസുവർണ്ണമുദ്രാ പുരസ്‌കാരം കൊമ്പുകലാകാരൻ മച്ചാട് രാമകൃഷ്ണൻ നായർക്ക് സിനിമാ താരം ദേവൻ സമർപ്പിച്ചു. ചെയർമാൻ പി.ജി നായർ അദ്ധ്യക്ഷത വഹിച്ചു. തൃപ്രയാർ ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. കൊച്ചിൻ ദേവസ്വം അസി. കമ്മിഷണർ വി.എൻ സ്വപ്ന, വ്യവസായി വേണുഗോപാലമേനോൻ, ദേവസ്വം മാനേജർ വി.ആർ രമ, വിനോദ് നടുവത്തേരി, ഷൈൻ സുരേന്ദ്രനാഥ്, സുമന ടീച്ചർ എന്നിവർ സംസാരിച്ചു.