 
ചേർപ്പ്: വെങ്ങിണിശ്ശേരി അഡാപ്റ്റ് സൊസൈറ്റി ഭിന്നശേഷി പ്രതിഭകൾക്കായി സാദരം 2022 ആദരസന്ധ്യ നടത്തി. ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, അഡാപ്റ്റ് പ്രസിഡന്റ് എ.വി. സണ്ണി, സെക്രട്ടറി പന്തളം എൻ. സജിത്ത്കുമാർ എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷിക്കാർക്കായി തൊഴിൽ സേവന കേന്ദ്രം നിർമ്മിക്കാനായി ഭൂമി ദാനം നൽകിയ ഡോ. വി. മോഹനൻ, സരസ്വതി മോഹനൻ, ജയശങ്കർ എന്നിവരെ ആദരിച്ചു.