slaja
അഞ്ചാമത് ദേശീയ പ്രകൃതി ചികിത്സാദിന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: പി.ആർ.സലജകുമാരി നിർവ്വഹിക്കുന്നു

തൃശൂർ: അഞ്ചാം ദേശീയ പ്രകൃതി ചികിത്സാദിനം ആചരിച്ചു. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.ആർ. സലജകുമാരി നിർവഹിച്ചു.

ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ലീന റാണി അദ്ധ്യക്ഷയായി. നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ. എം.എസ്. നൗഷാദ്, ഡോ. എം.ജി. ശ്യാമള, ഡോ. പി.കെ. നേത്രദാസ്, ഡോ. റെനി എം.കെ, ഡോ. വിദ്യ എന്നിവർ പ്രസംഗിച്ചു.

വിളർച്ചരോഗ പരിഹാരത്തിന് പ്രകൃതി ചികിത്സ എന്ന വിഷയത്തിൽ നടന്ന ക്ലാസ്സിന് പ്രകൃതി ചികിത്സാ വിദഗ്ദ്ധ ഡോ. റെനി എം.കെ നേതൃത്വം നല്കി.