1

തൃശൂർ: അക്കാഡമിയുടെ ധർമം നൂറുശതമാനം നിർവഹിക്കുകയെന്നതാണ് ലക്ഷ്യമെന്ന് സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി. കലാകാരനാണെങ്കിലും അക്കാഡമി പ്രവർത്തനങ്ങളിൽ മുൻ പരിചയമില്ല. സംഗീതനാടക മേഖലയിൽ സമഗ്രമായ അറിവുള്ളവരെയാണു സഹപ്രവർത്തകരായി ലഭിച്ചതെന്നും അവരിൽനിന്നു കൂടുതൽ കാര്യങ്ങൾ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചുമതലയേറ്റതിനു പിന്നാലെ തൃശൂർ പ്രസ് ക്ലബിന്റെ 'മീറ്റ് ദ പ്രസിൽ' സംസാരിക്കുകയായിരുന്നു മട്ടന്നൂർ. അക്കാഡമി സെക്രട്ടറിയായി ചുമതലയേറ്റ കരിവെള്ളൂർ മുരളി, വൈസ് ചെയർപഴ്‌സൻ പുഷ്പവതി എന്നിവരും പങ്കെടുത്തു. അക്കാഡമിയുടെ പ്രവർത്തനങ്ങളിൽ വലിയ മാറ്റമാണു ലക്ഷ്യമിടുന്നതെന്നു കരിവെള്ളൂർ മുരളി പറഞ്ഞു. കലാകാരന്മാർക്കൊപ്പംനിന്നു കലാസമിതി പ്രസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിക്കും. അടുത്തമാസം പ്രൊഫഷണൽ നാടകോത്സവവും ഫെബ്രുവരിയിലെ രാജ്യാന്തര നാടകോത്സവവുമാണ് പ്രധാന പരിപാടികൾ. രാജ്യാന്തരതലത്തിൽ പ്രവർത്തന പരിചയമുള്ളവർക്കാണ് നാടകങ്ങൾ തെരഞ്ഞെടുക്കാനുള്ള ചുമതല നൽകിയിട്ടുള്ളത്.

കബീർ ദാസിന്റെ 'അപരിചിതനല്ലോ ജഗദീശ്വരൻ' എന്ന കീർത്തനവും പുഷ്പവതി ആലപിച്ചു. ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് ഒ. രാധിക, സെക്രട്ടറി പോൾ മാത്യു, ട്രഷറർ കെ. ഗിരീഷ്, എക്‌സിക്യൂട്ടിവ് അംഗം സി.എസ്. ദീപു എന്നിവർ പ്രസംഗിച്ചു.

പാ​ട്ടി​ന്റെ,​ ​താ​ള​മേ​ള​ങ്ങ​ളു​ടെ​ ​അ​ക​മ്പ​ടി​യോ​ടെ അ​ക്കാ​ഡ​മി​യി​ലെ​ ​ചു​മ​ത​ല​യേ​ൽ​ക്കൽ

തൃ​ശൂ​ർ​ ​:​ ​പാ​ട്ടി​ന്റെ​യും​ ​താ​ള​മേ​ള​ത്തി​ന്റെ​യും​ ​അ​ക​മ്പ​ടി​യോ​ടെ​ ​മ​ട്ട​ന്നൂ​ർ​ ​ശ​ങ്ക​ര​ൻ​കു​ട്ടി​ ​മാ​രാ​രു​ടെ​യും​ ​പു​ഷ്പാ​വ​തി​യു​ടെ​യും​ ​ചു​മ​ത​ല​യേ​ൽ​ക്ക​ൽ.​ ​സം​ഗീ​ത​സാ​ന്ദ്ര​മാ​യ​ ​അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ​മ​ട്ട​ന്നൂ​ർ​ ​ശ​ങ്ക​ര​ൻ​കു​ട്ടി​ ​മാ​രാ​ർ​ ​അ​ക്കാ​ഡ​മി​ ​ചെ​യ​ർ​മാ​നാ​യും​ ​പു​ഷ്പാ​വ​തി​ ​പി.​ആ​ർ​ ​വൈ​സ്‌​ചെ​യ​ർ​പേ​ഴ്‌​സ​ണാ​യും​ ​ചു​മ​ത​ല​യേ​റ്റ​ത്.​ ​ച​ട​ങ്ങി​ന് ​ശേ​ഷം​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​രാ​യ​ ​ഔ​സേ​പ്പ​ച്ച​ൻ,​ ​വി​ദ്യാ​ധ​ര​ൻ​ ​മാ​സ്റ്റ​ർ,​ ​വൈ​സ്‌​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​പു​ഷ്പാ​വ​തി​ ​പി.​ആ​ർ,​ ​സെ​ക്ര​ട്ട​റി​ ​ക​രി​വെ​ള്ളൂ​ർ​ ​മു​ര​ളി​ ​എ​ന്നി​വ​രു​ടെ​ ​ആ​ലാ​പ​ന​ങ്ങ​ൾ​ക്ക് ​മ​ട്ട​ന്നൂ​ർ​ ​ശ​ങ്ക​ര​ൻ​കു​ട്ടി​ ​മാ​രാ​ർ​ ​ചെ​ണ്ട​യി​ലും​ ​പ്ര​കാ​ശ് ​ഉ​ള്ള്യേ​രി​ ​ഹാ​ർ​മോ​ണി​യ​ത്തി​ലും​ ​കോ​ട്ട​യ്ക്ക​ൽ​ ​ര​വി​ ​മ​ദ്ദ​ള​ത്തി​ലും​ ​ഷോ​മി​ ​റി​ഥം​ ​പാ​ഡി​ലും​ ​അ​ക​മ്പ​ടി​ ​സേ​വി​ച്ചു.​ ​സം​ഗീ​ത​സാ​ന്ദ്ര​മാ​യ​ ​സ്ഥാ​നാ​രോ​ഹ​ണ​ ​ച​ട​ങ്ങ് ​ക​ലാ​കാ​ര​ന്മാ​ർ​ക്കും​ ​കാ​ണി​ക​ൾ​ക്കും​ ​ന​വ്യാ​നു​ഭ​വ​മാ​യി.​ ​ഇ​രു​വ​രെ​യും​ ​സെ​ക്ര​ട്ട​റി​ ​ക​രി​വെ​ള്ളൂ​ർ​ ​മു​ര​ളി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്വീ​ക​രി​ച്ചു.​ ​അ​ക്കാ​ഡ​മി​യു​ടെ​ ​ചെ​യ​ർ​മാ​ൻ​ ​പ​ദ​വി​ ​അ​ല​ങ്ക​രി​ക്കു​ന്ന​ ​ആ​ദ്യ​ ​വാ​ദ്യ​ക​ലാ​കാ​ര​ൻ​ ​കൂ​ടി​യാ​ണ് ​അ​ദ്ദേ​ഹം.