
വടക്കാഞ്ചേരി : ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ മണ്ഡലമാസ കൂറയിടൽ ചടങ്ങ് ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു. വിശേഷാൽ പൂജകൾക്ക് ശേഷം തിരുവുടയാട എഴുന്നള്ളിച്ച് കൊണ്ടുവന്നു. ഉഷ ബ്രാഹ്മണിയമ്മയുടെ ബ്രാഹ്മണി പാട്ടിന് ശേഷം കൂറയിടൽ ചടങ്ങ് നടന്നു. ക്ഷേത്രം മേൽശാന്തി ഗോപാലകൃഷ്ണയ്യർ, കീഴ്ശാന്തി ഹരിഹരൻ, ക്ഷേത്രം കോമരം പള്ളിയത്ത് മാധവൻ നായർ, ക്ഷേത്രം ഊരായ്മ കേളത്ത് പാർവതി ചെറിയമ്മ എന്നിവർ നേതൃത്വം നൽകി.