വാടാനപ്പിള്ളി: ലോകകപ്പ് ഫുട്‌ബാൾ മത്സരത്തിന്റെ ആവേശത്തിരകൾ ഉയർത്തി സി.എസ്.എം സെൻട്രൽ സ്‌കൂളിൽ അർജന്റീന - ബ്രസീൽ സ്വപ്ന ഫൈനൽ മത്സരം നടത്തി. പ്രിൻസിപ്പൽ ഡോ. എം. ദിനേഷ് ബാബു ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. മാനേജർ പി.കെ. ഹൈദരാലി കളിക്കാരെ പരിചയപ്പെട്ടു. പി.ടി.എ പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി, ജോയിന്റ് സെക്രട്ടറി സി.എം. നൗഷാദ്, വൈസ് പ്രിൻസിപ്പൽ നദീറ ജാബിർ തുടങ്ങിയവർ സംബന്ധിച്ചു. സ്വപ്ന ഫൈനലിൽ ഒരു ഗോളിന് ബ്രസീൽ വിജയിച്ചു. തങ്ങളുടെ ഇഷ്ട ടീമിന്റെ പതാകകളേന്തി വിദ്യാർത്ഥികൾ ആഹ്ലാദാരവങ്ങളോടെ മത്സരം വീക്ഷിച്ചു. കായികാദ്ധ്യാപകരായ ഷൈജു, കാദർ മോൻ എന്നിവർ നേതൃത്വം നൽകി.