road-udgadanam

വാസുപുരം : ദീർഘകാലമായി സഞ്ചാരയോഗ്യമല്ലാതിരുന്ന ആറേശ്വരം ക്ഷേത്രത്തിലേക്കുള്ള വാസുപുരം ആറേശ്വരം ക്ഷേത്രം റോഡ് തുറന്നു കൊടുത്തു. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 6.5 ലക്ഷം രൂപ വിനിയോഗിച്ച് ഇന്റർ ലോക്ക് ഇഷ്ടിക വിരിച്ചാണ് റോഡ് നവീകരിച്ചത്.

കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രഞ്ജിത്ത് അദ്ധ്യക്ഷനായി. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി വിശിഷ്ടാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, സ്ഥിരം സമിതി അദ്ധ്യക്ഷ സജിത രാജീവൻ, മറ്റത്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സനല ഉണ്ണിക്കൃഷ്ണൻ, ദിവ്യ സുധീഷ്, ടി.കെ.അസൈനാർ, പഞ്ചായത്ത് അംഗം ബിന്ദു മനോജ്, അറേശ്വരം ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എ.കെ.രാജൻ, പി.ആർ.അജയ ഘോഷ് തുടങ്ങിയവർ പ്രസംഗിച്ചു.