sagaharana-sadsu

നെല്ലായി : നെല്ലായി പറപ്പൂക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ സദസ് സംഘടിപ്പിച്ചു. ജില്ലാ സഹകരണ ബാങ്ക് മുൻപ്രസിഡന്റ് എം.കെ അബ്ദുൾസലാം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡേവീസ് പൊഴോലിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹരീഷ് കുമാർ, ഭരണ സമിതി അംഗങ്ങളായ പ്രശാന്ത് നെടിയംപറമ്പത്ത്, ശശികല നാരായണൻ, അമ്പിളി സജീവൻ, സരേന്ദ്രൻ കൂപ്പറമ്പിൽ , പഞ്ചായത്ത് അംഗം കെ.കെ രാജൻ, കെ.എസ് ജോൺസൻ, ബാങ്ക് സെക്രട്ടറി ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു