 
കൊടുങ്ങല്ലൂർ: ഉപജില്ലാ കലോത്സവത്തിൽ വീണ്ടും മതിലകം സെന്റ് ജോസഫ്‌സ് എച്ച്.എസ് ചാമ്പ്യന്മാരായി. കഴിഞ്ഞ നാല് ദിവസങ്ങളിലായി കോട്ടപ്പുറം സെന്റ് ആൻസ് ഹൈസ്‌കൂളിൽ നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ ചെയപേഴ്‌സൺ എം.യു. ഷിനിജ വിജയികൾക്ക് സമ്മാനവിതരണം നടത്തി. 975 പോയിന്റോടെയാണ് മതിലകം സെന്റ് ജോസഫ് ഹൈസ്‌കൂൾ വിജയകിരീടം ചൂടിയത്. 568 പോയിന്റ് നേടി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനവും, 502 പോയിന്റോടെ എച്ച്.എസ്.എസ് പനങ്ങാട് മൂന്നാം സ്ഥാനവും നേടി. മദനമോഹനൻ, സിനി ആർട്ടിസ്റ്റ് ജ്യോതികൃഷ്ണ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബീന ജോസ്, സിസ്റ്റർ ഫിലോമിന, ഷീല പണിക്കശ്ശേരി, കെ.എസ്. കൈസാബ്, രവീന്ദ്രൻ നടുമുറി, വി.എം. ജോണി എന്നിവർ സംബന്ധിച്ചു.