kallayi

തൃശൂർ: പ്രതിസന്ധികളെ അതിജീവിച്ച് വളർന്ന താണിക്കുടം കള്ളായി ഈഴവ സമുദായസംഘടനയുടെ 25ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി സദാനന്ദൻ നിർവഹിക്കും. മറ്റ് എസ്.എൻ.ഡി.പി നേതാക്കൾ പങ്കെടുക്കും. പ്രാദേശികമായുണ്ടായ എതിർപ്പുകളെ അതിജീവിച്ചാണ് സംഘടന രൂപം കൊണ്ടതെന്ന് ഭാരവാഹികൾ പറഞ്ഞു. സംഘടനയുടെ സ്ഥലം പൊതു ആവശ്യത്തിന് ഉപയോഗിക്കാൻ പഞ്ചായത്ത് രംഗത്തെത്തിയതാണ് സംഘടനാ രൂപീകരണത്തിലെത്തിയത്. തുടർന്നുണ്ടാക്കിയ താത്കാലിക ഓഫീസിന് നേരെ ആക്രമണമുണ്ടായി. തൃശൂർ എസ്.എൻ.ഡി.പി യൂണിയൻ നേതാക്കൾ രംഗത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ഇന്ന് സ്വന്തം ഓഫീസുണ്ട്. നിരവധി ക്ഷേമപ്രവർത്തനങ്ങളും നടത്തുന്നു.