vyapari

തൃശൂർ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക ജനറൽ സെക്രട്ടറി എം.ഒ ജോൺ അനുസ്മരണവും സംസ്ഥാന നോതാക്കൾക്ക് സ്വീകരണവും നാളെ നടക്കും. ജില്ലാ വ്യാപാരഭവനിൽ രാവിലെ 10ന് നടക്കുന്ന പുഷ്പാർച്ചനയിലും അനുസ്മരണ ചടങ്ങിലും സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി തുടങ്ങിയവർ പങ്കെടുക്കും. വിവിധ യൂണിറ്റുകളിൽ മരണമടഞ്ഞ അഞ്ച് വ്യാപാരികളുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വിതരണം ചെയ്യും. ഉച്ചതിരിഞ്ഞ് 2ന് തേക്കിൻകാട് നായ്ക്കനാൽ പരിസരത്ത് നിന്നും വാദ്യമേളങ്ങളോടെയും, വിവിധ കലാരൂപങ്ങളോടെയും സംസ്ഥാന നേതാക്കളെ ജില്ലാ വ്യാപാരഭവനിലേക്ക് ഘോഷയാത്രയായി ആനയിക്കും. ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ്, ജില്ലാ സെക്രട്ടറി വി.ടി ജോർജ്, ജോഷി മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.