
തൃശൂർ: സിറ്റി പൊലീസ് കമ്മിഷണറായി അങ്കിത് അശോകൻ ചുമതലയേറ്റു. സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ആർ.ആദിത്യ കേന്ദ്ര സർവീസിലേക്ക് സ്ഥലം മാറി പോയതോടെ ഒഴിവു വന്ന സ്ഥാനത്തേക്കാണ് അങ്കിത് അശോകൻ ചുമതലയേൽക്കുന്നത്. ചുമതലയേൽക്കാനെത്തിയ അദ്ദേഹത്തെ അഡീഷണൽ പൊലീസ് സൂപ്രണ്ട് ബിജു കെ.സ്റ്റീഫൻ, തൃശൂർ സബ്ഡിവിഷൻ അസി. കമ്മിഷണർ കെ.കെ സജീവ്, അസി. കമ്മിഷണർമാരായ കെ.സുമേഷ് (സ്‌പെഷൽ ബ്രാഞ്ച്), കെ.സി സേതു (ഡി.സി.ആർ.ബി) എന്നിവർ ചേർന്ന് സ്വീകരിച്ചു.