ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവനിൽ നടന്ന വോളിബാൾ ജില്ലാ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ നിന്ന്.
തൃപ്രയാർ: ജില്ലാ വോളിബാൾ ടെക്‌നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് നടന്നു. ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സ്‌കൂളിൽ നടന്ന ചാമ്പ്യൻഷിപ്പ് എസ്.എൻ.ഇ ആൻഡ് സി ട്രസ്റ്റ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ. ടി. വിവേകാനന്ദൻ, കൺവീനർ ടി.ആർ. സാംബശിവൻ, സാജു ലൂയിസ്, ജോഫി ജോർജ്, മധു മാസ്റ്റർ, സഞ്ജയ് ബാലിഗ, ഷാൽ ഭാസ്‌കർ, വി.യു. ഉണ്ണിക്കൃഷ്ണൻ, പി.സി. രവി എന്നിവർ സംസാരിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ ആറ് ടീമുകളും ആൺകുട്ടികളുടെ വിഭാഗത്തിൽ എട്ട് ടീമുകളും ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.