oushadi

തൃശൂർ : ഔഷധിയുടെ ബാംബൂ ഫുഡ് കോർണർ മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണ രംഗത്ത് ഔഷധി മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുകയാണെന്നും കൊവിഡ് കാലഘട്ടത്തിൽ ഔഷധി നടത്തിയ പ്രവർത്തനം പ്രശംസനീയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഔഷധി പഞ്ചകർമ്മ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർ പൂർണ്ണിമ, ഔഷധി ഡയറക്ടർ കെ.എഫ് ഡേവിസ്, മാനേജിംഗ് ഡയറക്ടർ ഡോ.ടി.കെ ഹൃദിക്, സൂപ്രണ്ട് ( ഇൻ ചാർജ് ) ഡോ.ജയശ്രീ ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.