tn-pratapan

തൃശൂർ: ഖത്തറിൽ ആരംഭിക്കുന്ന ഫിഫ ലോക കപ്പ് ഫുട്ബാൾ മത്സരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ടി.എൻ.പ്രതാപൻ എം.പി. കൊച്ചിയിൽ നിന്നും ദോഹയിലേക്ക് യാത്ര തിരിച്ചു. പാർലമെന്റിന്റെ വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അംഗമായ ഏക കേരള എം.പിയാണ് പ്രതാപൻ. കേന്ദ്രസർക്കാരിന്റെ വിദേശ കാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിച്ച ശേഷമാണ് യാത്ര. അൽഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിലെ ഉദ്ഘാടനച്ചടങ്ങുകളിലും, ഖത്തർ ഇക്വഡോർ മത്സരത്തിലും സാക്ഷിയാവും. ചൊവ്വാഴ്ച നടക്കുന്ന അർജന്റീന - സൗദി അറേബ്യ മത്സരം കണ്ട ശേഷം ബുധനാഴ്ച തിരിച്ചെത്തും. ഡിസംബർ 13 ലെ സെമി ഫൈനൽ മത്സരങ്ങളും പതിനെട്ടിന് നടക്കുന്ന ഫൈനൽ മത്സരങ്ങളും പതിനെട്ടിന് നടക്കുന്ന ഫൈനൽ മത്സരങ്ങളും എം.പി കാണും. അർജന്റീനയുടെയും മെസിയുടെയും കടുത്ത ആരാധകനായ ടി.എൻ.പ്രതാപനൊപ്പം മകൻ ആഷികുമുണ്ട്.