muziriz-piithruka-padhath
മുസ്‌രിസ് പൈതൃക പദ്ധതി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിന്റെ ലോഗോ എം.ഡി. ഡോ. മനോജ് കുമാർ ഡോ.ബി. വേണുഗോപിലിന് നൽകി പ്രകാശനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: മുസ്‌രിസ് പൈതൃക സംരക്ഷണ പദ്ധതിയുടെ നേതൃത്വത്തിലുള്ള പൈതൃക വാരാഘോഷത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം നടത്തും. മത്സരത്തിന്റെ ലോഗോ മുസ്‌രിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയക്ടർ ഡോ. മനോജ് കുമാർ.കെ കൊച്ചിയിലെ ഇന്ത്യ ഹെറിറ്റേജ് ആൻഡ് മ്യൂസിയം ഫീൽഡ് സ്‌കൂൾ കൺവീനർ ഡോ. ബി. വേണുഗോപാലിന് നൽകി പ്രകാശനം ചെയ്തു. എഡിറ്റർ ഡി. ശ്രീജിത്ത്, മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, മ്യൂസിയം മാനേജർ ഡോ. മിഥുൻ ശേഖർ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾ കേരളത്തിന്റെ പൈതൃക സ്മാരകങ്ങളുടെ ചിത്രങ്ങളെടുത്ത് അടിക്കുറിപ്പ് സഹിതമാണ് അയക്കേണ്ടത്. പൈതൃകസ്മാരങ്ങൾ, ചരിത്ര പ്രധാനമായ പ്രദേശങ്ങൾ എന്നിവകളുടെ മൊബൈൽ ഫോണിൽ ഫിൽട്ടറുകൾ ഉപയോഗിക്കാതെ എടുത്ത ചിത്രങ്ങളും അതേ കുറിച്ചുള്ള വിവരങ്ങളുമാണ് മത്സരത്തിന് അയക്കേണ്ടത്. whwmuziris2022@gmail.com എന്ന ഇ- മെയിലിൽ ഡിസംബർ 19ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കുന്ന വിധത്തിലാണ് ഫോട്ടോ അയക്കേണ്ടത്. ഫോൺ: 04802807717.