തൃശൂർ: ഭരണ രാഷ്ട്രീയ രംഗത്ത് ഇന്ദിരാജി കൈകൊണ്ട നിലപാടുകൾ ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ അനിവാര്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. ജാതിമത ചിന്തകളുടെ പേരിൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുമ്പോൾ അതിനെ തകർക്കാൻ ഇന്ദിരാജിയുടെ നിലപാടുകളും അവരുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മകളും ജനാധിപത്യ വിശ്വാസികൾക്ക് ശക്തി പകരുമെന്നും ജോസ് വള്ളൂർ പറഞ്ഞു. ഇന്ദിരാജിയുടെ 105-ാം ജന്മദിന വാർഷികാചരണം ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിച്ചു. ഒ. അബ്ദുറഹ്മാൻകുട്ടി, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, എൻ.കെ. സുധീർ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, സി.ഒ. ജേക്കബ്, ഡോ. നിജി ജസ്റ്റിൻ, കെ. ഗോപാലകൃഷ്ണൻ, കെ.എഫ്. ഡൊമിനിക്, കെ.എച്ച്. ഉസ്മാൻ ഖാൻ, അഡ്വ. സുബി ബാബു എന്നിവർ പ്രസംഗിച്ചു.