കൊടുങ്ങല്ലൂർ: തഴപ്പായ തൊഴിലാളികളുടെ കുറഞ്ഞ കൂലി എഴുന്നൂറ് രൂപയായി ഉയർത്തണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. ജില്ലാ തഴപ്പായ നെയ്ത്ത് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം കൊടുങ്ങല്ലൂർ നഗരസഭ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഇതിനായി തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് തുക നൽകണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇ.ടി. ടൈസൺ എം.എൽ.എ അദ്ധ്യക്ഷനായി. കെ.ജി. ശിവാനന്ദൻ, കെ.വി. വസന്തകുമാർ, വി.ആർ. സുനിൽകുമാർ എം.എൽ.എ, സി.സി. വിപിൻചന്ദ്രൻ, എം.യു. ഷിനിജ, ഒ.സി. ജോസഫ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഇ.ടി. ടൈസൺ എം.എൽ.എ (പ്രസിഡന്റ്), സുഭദ്ര ശക്തിധരൻ, രാജി ശശിധരൻ, അഖില വേണി (വൈസ് പ്രസിഡന്റുമാർ), കെ.ജി. ശിവാനന്ദൻ (സെക്രട്ടറി), വി.എൻ. ഉണ്ണിക്കൃഷ്ണൻ, എൻ.എസ്. ഗോപി, പി.ബി. ഷൈല (ജോ. സെക്രട്ടറിമാർ), സി.പി. എലിസബത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.