congress

തൃശൂർ : വർത്തമാനകാല കേരളം നേരിടുന്ന വലിയ ദുരന്തം പിണറായി വിജയൻ മുഖ്യമന്ത്രിയായതാണെന്ന് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. തൃശൂർ കോർപ്പറേഷൻ നഗരപിതാവിനെതിരെ നഗരവിചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പറഞ്ഞതെല്ലാം മാറ്റിപ്പറയുകയും ജനാധിപത്യ സംവിധാനങ്ങളെ കാറ്റിൽ പറത്തുകയും ചെയ്ത് ജീർണ്ണതയുടെ പര്യായങ്ങളായി സി.പി.എം നേതൃത്വം മാറി. കേരളത്തിലെ സാധാരണക്കാരായ ജനവിഭാഗങ്ങളുടെ സ്വൈരജീവിതം തകർന്ന സ്ഥിതിയിലായി. പിൻവാതിൽ നിയമനങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രി മാത്രമാണെന്നും പറഞ്ഞു. മുൻമേയർ ഐ.പി പോൾ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ, മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി മാസ്റ്റർ, കെ.പി.സി.സി ഭാരവാഹികളായ ജോൺ ഡാനിയൽ, അഡ്വ.ഷാജി കോടങ്കണ്ടത്ത്, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, എ.പ്രസാദ്, വിൻസെന്റ് കാട്ടൂക്കാരൻ, സി.ഒ ജേക്കബ്, ഡോ.നിജി ജസ്റ്റിൻ, കെ.ഗിരീഷ് കുമാർ, ജെയ്ജു സെബാസ്റ്റ്യൻ, ഇവി.സുനിൽരാജ്, കെ.രാമനാഥൻ എന്നിവർ പങ്കെടുത്തു.