roadshow
ബ്രസീൽ ഫാൻസ് അസോസിയേഷൻ ചാലക്കുടിയിൽ നടത്തിയ റോഡ് ഷോ.

ചാലക്കുടി: ലോകകപ്പ് ഫുട്ബാൾ ആഘോഷത്തിന് മാറ്റേകി ചാലക്കുടിയിൽ ബ്രസീൽ ആരാധകർ റോഡ് ഷോ സംഘടിപ്പിച്ചു. കൊടികളിലേന്തിയും മഞ്ഞ ജേഴ്‌സിയണിഞ്ഞും കായികപ്രേമികൾ തെരുവിൽ നൃത്തംവച്ചു. സൗത്ത് ജംഗ്ഷനിൽ നഗരസഭാ ചെയർമാൻ എബി ജോർജ് റോഡ് ഷോ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്രസീലിന്റെ മറ്റൊരു ആരാധകനായ നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് ജീവകാരുണ്യ സഹായം ഫാൻസ് അസോസിയേഷൻ ട്രഷറർ നാജുപുത്തനങ്ങാടിയിൽ നിന്നും ഏറ്റുവാങ്ങി. മധുരപലഹാര വിതരണം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. കൗൺസിലർമാരായ റോസി ലാസർ, ജോർജ് തോമസ്, തോമസ് മാളിയേക്കൽ, മുൻ കൗൺസിലർ ജോണി പുല്ലൻ, ടി.ടി. ബിജു എന്നിവർ നേതത്വം നൽകി.