revenue

തൃശൂർ : റവന്യൂ ജില്ലാ കായിക മേളയിൽ കുന്നംകുളം ഉപജില്ല മുന്നിൽ. ഇന്നലെ ജംപിനങ്ങളിൽ ആറ് സ്വർണ്ണവും ഒരു വെങ്കലവുമടക്കം 31 പോയിന്റ് നേടിയാണ് മുന്നിലെത്തിയത്. മൂന്ന് സ്വർണ്ണവും നാലു വെള്ളിയും 3 വെങ്കലവുമടക്കം 30 പോയിന്റുള്ള ചാലക്കുടി ഉപജില്ലയാണ് തൊട്ടുപിന്നിൽ. മൂന്നാം സ്ഥാനത്തുള്ള തൃശൂർ ഈസ്റ്റ് ഉപജില്ല 3 സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുടക്കം 25 പോയിന്റ് നേടി. സ്‌കൂൾ വിഭാഗത്തിൽ കുന്നംകുളം പന്നിത്തടം കോൺകോഡ് സ്‌കൂളാണ് മുന്നിൽ. ആറ് സ്വർണം നേടിയ കോൺകോഡിന് 30 പോയിന്റുണ്ട്. തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ കാൽഡിയൻ സിറിയൻ 2 സ്വർണവും 1 വെള്ളിയും നേടി 13 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്. ഒന്ന് വീതം സ്വർണവും വെള്ളിയും വെങ്കലവും നേടി ഒമ്പത് പോയിന്റുകൾ കരസ്ഥമാക്കിയ തൃശൂർ വെസ്റ്റ് ഉപജില്ലയിലെ വി.ജി.എച്ച്.എസ്.എസ് തൃശൂർ, ചാലക്കുടി കോട്ടാറ്റ് സെന്റ് ആന്റണീസ് സി.ജി.എച്ച്.എസ്, ചാലക്കുടി പരിയാരം സെന്റ് ജോർജ്ജ് എച്ച്.എസ് എന്നിവരാണ് മൂന്നാം സ്ഥാനത്തുള്ളത്. അത്‌ലറ്റിക്‌സ് ഇനങ്ങൾ നാളെ തോപ്പ് സ്റ്റേഡിയത്തിൽ നടക്കും.