 
തൃശൂർ: എൻ.സി.പി സംസ്ഥാന ഫണ്ട് ശേഖരണത്തോട് അനുബന്ധിച്ചുള്ള ഭവനസന്ദർശന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 ന് സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ കിഴക്കുംപാട്ടുകരയിലുള്ള വസതിയിൽ നടക്കും. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജൻ മാസ്റ്റർ, ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസിസ് എന്നിവർ പങ്കെടുക്കും.