1

തൃശൂർ: അപ്പൻ തമ്പുരാൻ സ്മാരക വായനശാലയും കേരള സാഹിത്യ അക്കാഡമിയും സംയുക്തമായി അപ്പൻ തമ്പുരാൻ ദിനം ആചരിച്ചു. സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനത്തിൽ ഡോ. സി. രാവുണ്ണി അദ്ധ്യക്ഷനായിരുന്നു. സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചെരുവിൽ യോഗം ഉദ്ഘാടനം ചെയ്തു.

മുഖ്യ അനുസ്മരണ പ്രഭാഷണം ഡോ. സ്വപ്ന സി. കോമ്പാത്ത് നിർവഹിച്ചു. അപ്പൻ തമ്പുരാനെ അനുസ്മരിച്ച് വായനശാലാ പ്രസിഡന്റ് എം. ഹരിദാസ് , അക്കാഡമി ട്രഷറർ പ്രാൺസിംഗ്, നോവലിസ്റ്റ് കെ. ഉണ്ണിക്കൃഷ്ണൻ, അപ്പൻ തമ്പുരാന്റെ കുടുംബാംഗങ്ങൾ, വായനശാലാ സെക്രട്ടറി എ.പി. രാജൻ, അക്കാഡമി പബ്ലിക്കേഷൻ ഓഫീസർ ഇ.ഡി. ഡേവീസ് എന്നിവർ സംസാരിച്ചു.