ചേർപ്പ്: ആക്ട്‌സ് ബ്രാഞ്ചിന് സംഭാവനയായി നൽകിയ ആംബുലൻസ് തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു.
ആറാട്ടുപുഴ സ്വദേശി സി.എസ്. ഭരതൻ ചുള്ളിമഠമാണ് വാഹനം സംഭാവനയായി നൽകിയത്. ആക്ട്‌സ് ജനറൽ സെക്രട്ടറി ഫാദർ ഡേവീസ് ചിറമ്മേൽ അദ്ധ്യക്ഷനായി. സി.എസ്. ഭരതൻ ചുള്ളിമഠം താക്കോൽ ദാനം നിർവഹിച്ചു. സി.എൻ.എൻ സ്‌കൂളിന് മുമ്പിൽ ടെക്‌നോളജി ഗ്രൂപ്പ് ഉടമ മനോജ് കൂട്ടാല സ്‌പോൺസർ ചെയ്ത സിഗ്‌നൽ ലൈറ്റിന്റെ ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. പെരുവനം കുട്ടൻമാരാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, സുജീഷ കള്ളിയത്ത്, ഗീത സുകുമാരൻ, ചേർപ്പ് സർക്കിൾ ഇൻപെക്ടർ ടി.വി. ഷിബു, ശ്രുതി ശ്രീശങ്കർ, ലൈജു സെബാസ്റ്റ്യൻ, അബൂബക്കർ, സുനിൽ പാറമ്പിൽ എന്നിവർ പ്രസംഗിച്ചു.