 
ജനജാഗ്രതാസദസ് നാട്ടിക ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ ഡോ.പി.എസ്. ജയ ഉദ്ഘാടനം ചെയ്യുന്നു.
പുതുക്കാട്: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ വനിതാസംഘം ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. സദസ് നാട്ടിക ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് രജനി സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഭാഗ്യവതി ചന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. ഗുരുധർമ്മ പ്രചാരസഭ ജില്ലാ ഭാരവാഹി വി.ജെ. സുരേന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദ്ദനൻ, സെക്രട്ടറി ടി.കെ. രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ബേബി കീടായി, ഡയറക്ടർ ബോർഡംഗങ്ങളായ കെ.എം. ബാബുരാജ്, കെ.ആർ. ഗോപാലൻ, കെ.ആർ. രഘു മാസ്റ്റർ, നേതാക്കളായ രാജീവ് കരവട്ട്, പി.ആർ. വിജയകുമാർ, അഭിലാഷ് നെല്ലായി, കിനോ ചേർക്കര, ഗീത പ്രകാശൻ, രാധ അനിരുദ്ധൻ, ഗിരിജ തിലകൻ, രമണി, രാധ, മിനി സതീശൻ, ജിഷ ഷൺമുഖൻ, അംബിക, ഹരിദാസ് വാഴപ്പിള്ളി, മനോജ് ഭരത, സി.കെ. കൊച്ചുകുട്ടൻ എന്നിവർ പ്രസംഗിച്ചു.