1
എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​തൃ​ശൂ​ർ​ ​യൂ​ണി​യ​ൻ​ ​വ​നി​താ​സം​ഘം​ ​ന​ട​ത്തി​യ​ ​ജ​ന​ജാ​ഗ്ര​താ​ ​സ​ദ​സ് ​കേ​ന്ദ്ര​ ​വ​നി​താ​സം​ഘം​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​സം​ഗീ​ത​ ​വി​ശ്വ​നാ​ഥ​ൻ.​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

തൃശൂർ: തെറ്റായ ഭക്തിയും അറിവും അനാചാരങ്ങളിലേക്കും അന്ധവിശ്വാസങ്ങളിലേക്കും നയിക്കുമെന്നും ഭക്തിയിൽ വിവേകം ഉണ്ടാകണമെന്നും എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ. എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ വനിതാസംഘം നടത്തിയ ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കേരളത്തെ ഞെട്ടിച്ച നരബലി ഉൾപ്പെടെയുള്ള സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് ഭക്തിയിലൂടെയുള്ള ചൂഷണമാണ്. അനാചാരവും അന്ധവിശ്വാസങ്ങളും തുടച്ചുമാറ്റാൻ സമൂഹം ഒറ്റക്കെട്ടാകണമെന്നും അവർ പറഞ്ഞു. തൃശൂർ യൂണിയൻ വൈസ് പ്രസിഡന്റ് ടി.ആർ.രഞ്ജു, വനിതാ സംഘം വൈസ് പ്രസിഡന്റ് ലീലാ നാരായണൻ എന്നിവർ ഭദ്രദീപം കൊളുത്തി. കുമാരിസംഘം പ്രവർത്തകരായ പാർവതി സുനിൽ, ദേവിക എന്നിവർ പ്രാർത്ഥന ആലപിച്ചു. പ്രസിഡന്റ് പത്മിനി ഷാജി അദ്ധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് വിമൻസ് സേഫ്ടി വിംഗിലെ പ്രതിഭ, ഷീജ, ഷിനി എന്നിവർ ക്ലാസ് നയിച്ചു. ബോർഡ് മെമ്പർ മോഹനൻ കുന്നത്ത്, മനോജ്, വനിതാ സംഘം ഭാരവാഹികളായ സിജി, വസന്തി, സരോജിനി, വനിതാസംഘം സെക്രട്ടറി രാജശ്രീ, തൃശൂർ വനിതാസംഘം ജില്ലാ കോഓർഡിനേറ്റർ ഇന്ദിരാദേവി ടീച്ചർ എന്നിവർ പങ്കെടുത്തു.