പുത്തൻചിറ: നാലാം ക്ലാസ് വിദ്യാർത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിണ്ടിയത്ത് സരിത്തിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.പി.എം.എസിന്റെ നേതൃത്വത്തിൽ പുത്തൻചിറയിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. പുത്തൻചിറ മൂരിക്കാട് സെന്ററിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എൻ. സുരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ശശി കോട്ടോളി അദ്ധ്യക്ഷനായി. സെക്രട്ടറി എം.സി. ശിവദാസൻ, ബാബു തൈവളപ്പിൽ, എൻ.വി. ഹരിദാസ്, എം.സി. സുനന്ദകുമാർ, ആശ ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു