ചാലക്കുടി: എസ്.എൻ.ഡി.പി യോഗം വനിതാസംഘം യൂണിയന്റെ ആഭിമുഖ്യത്തിൽ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. പ്രസിഡന്റ് മിനി സുഭാഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ കൗൺസിലർമാരായ ടി.കെ. മനോഹരൻ, ടി.വി. ഭഗി, അനി തോട്ടവീഥി, സുരേന്ദ്രൻ വെളിയത്ത്, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി പി.സി. മനോജ് എന്നിവർ സംസാരിച്ചു. സെക്രട്ടറി അജിതാ നാരായണൻ, ജോ.സെക്രട്ടറി ലതാബാലൻ, രാധാമോഹനൻ, മഹിളാ രവി, സാന്താ രാജൻ, പ്രീത് പ്രദീപ്, പുഷ്‌ക്കര വിശംഭരൻ, നളിനി സജീവൻ എന്നിവർ നേതൃത്വം നൽകി.