snfp

കള്ളായി ഈഴവ സമുദായം സംഘടനയുടെ 25-ാമത് വാർഷികാഘോഷവും കുടുംബസംഗമവും എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

താണിക്കുടം: കള്ളായി ഈഴവ സമുദായം സംഘടനയുടെ 25-ാമത് വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി. ചടങ്ങിൽ ആദ്യകാല പ്രവർത്തകരെ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സി.ഡി സുഭാഷ് അദ്ധ്യക്ഷനായി. മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത്, ഇ.കെ. സുധാകരൻ, സി.എസ്. സുജിത്ത്, മോഹനൻ പാലഞ്ചേരി, പി.ബി. മുരളി, എ.വി. വിനുകുമാർ, ടി.എസ്. പ്രവീൺ, കെ.എച്ച്. നിഖിൽ തുടങ്ങിയവർ പങ്കെടുത്തു.