
തൃപ്രയാർ: നാട്ടിക ഈസ്റ്റ് യു.പി സ്‌കൂളിൽ മോഷണം. തിങ്കളാഴ്ച രാവിലെ സ്‌കൂൾ തുറക്കാനെത്തിയ പ്രധാനാദ്ധ്യാപകനാണ് സ്‌കൂൾ കുത്തി തുറന്നതായി കണ്ടത്. ഓഫീസ് റൂം, സ്റ്റാഫ് റൂം, ക്ലാസ് റൂമുകളിലെ മേശകൾ, അലമാരികൾ എന്നിവ പൊളിച്ചിട്ടുണ്ട്. ഓഫീസ് റൂമിൽ സൂക്ഷിച്ചിരുന്ന പണവും റൂറൽ ബാങ്കിലെ ഫിക്‌സഡ് ഡെപ്പോസിറ്റ് രശീതും നഷ്ടപ്പെട്ടു. സ്‌കൂളിലെ കമ്പ്യൂട്ടറുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു. ആക്ട്‌സിന്റെ സംഭാവന പെട്ടി തകർത്ത് പണം മോഷ്ടിച്ചു. ക്ലാസ് റൂമുകളിൽ സൂക്ഷിച്ചിരുന്ന സഞ്ചയിക നിക്ഷേപ തുകയും മോഷണം പോയി. ഏകദേശം 5000 രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. വലപ്പാട് പൊലീസ് സ്ഥലത്തെത്തി.