thirunal

എടമുട്ടം: എടമുട്ടം ക്രിസ്തുരാജ ദൈവാലയത്തിൽ മിശിഹായുടെ രാജത്വതിരുനാൾ ആഘോഷിച്ചു ഫാ. ജോബി മേനോത്ത് ആഘോഷമായ ദിവ്യബലിക്ക് നേതൃത്വം നൽകി. തിരുനാൾ പ്രദക്ഷിണവും വി. കുരിശിന്റെ തിരുശേഷിപ്പ് വണക്കവും ഉണ്ടായിരുന്നു. തുടർന്ന് നടന്ന പൊതു സമ്മേളനം മാപ്രാണം ഹോളി ക്രോസ് തീർത്ഥകേന്ദ്രം ഡയറക്ടർ ജോയ് കടമ്പാട്ട് ഉദ്ഘാടനം ചെയ്തു.

വികാരി സിന്റോ മാടവന അദ്ധ്യക്ഷനായി. ദൈവാലയം ട്രസ്റ്റി ഈനാശു പുലിക്കോട്ടിൽ, എടത്തിരുത്തി സെൻസ് ആൻസ് കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ മരിയറ്റ്, ഇടവക പ്രതിനിധി റോളി താടിക്കാരൻ, ജോൺസൻ കുരുതുകുളങ്ങര ബീന ജോയ് താടിക്കാരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ കലാപരിപാടികളും നടന്നു.

കാപ്

എടമുട്ടം ക്രിസ്തുരാജ ദൈവാലയത്തിൽ നടന്ന തിരുനാൾ പ്രദക്ഷിണം.