 
ജില്ലാ മഹാത്മ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി സഹകരണ സംഘം പ്രസിഡന്റായി തിരഞ്ഞെടുത്ത എ. നാഗേഷിനെ അനുമോദിക്കുന്നു.
തൃശൂർ: ജില്ലാ മഹാത്മ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി സഹകരണ സംഘം പ്രസിഡന്റായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷിനെയും വൈസ് പ്രസിഡന്റായി വിമേഷിനെയും തിരഞ്ഞെടുത്തു. കഴിഞ്ഞ 30 വർഷമായി കോൺഗ്രസ് ഭരിച്ചിരുന്ന സംഘം 2019 സെപ്തംബർ 22നാണ് ബി.ജെ.പി പിടിച്ചെടുത്തത്. കോൺഗ്രസ്-3, വിമതർ-4, ബി.ജെ.പി-4 എന്നിങ്ങനെ അന്ന് കക്ഷിനില. കോൺഗ്രസ് വിമതൻ സണ്ണി കല്ലുവീട്ടിൽ പ്രസിഡന്റും എ. നാഗേഷ് (ബി.ജെ.പി) വൈസ് പ്രസിഡന്റുമായ ഭരണസമിതി നിലവിൽ വന്നു. സണ്ണി കല്ലുവീട്ടിലിന്റെ നിര്യാണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് വന്നത്. ഇതേടെ കോൺഗ്രസ്-3, വിമതർ-3, ബി.ജെ.പി-4 എന്നിങ്ങനെയായി അംഗബലം. കോൺഗ്രസും ബി.ജെപിയുമായിരുന്നു മത്സര രംഗത്ത്. കോൺഗ്രസിന്റെ പി.ടി. ജെയിംസിനെയാണ് എ. നാഗേഷ് പരാജയപ്പെടുത്തിയത്. തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യു.പി. തോമസും (കോൺഗ്രസ്), കെ.വി. വിമേഷ് (ബി.ജെ.പി)യും തമ്മിലായിരുന്നു മത്സരം. വിജയിച്ചവരെ സംഘം ഓഫീസ് പരിസരത്ത് പുഷ്‌കരൻ കാക്കനാട്, ഇ.എം. ചന്ദ്രൻ, പി. ഗോപിനാഥ്, എം.എസ്. ശരത്ത്, സുമതി ടീച്ചർ, ശ്രീജിത്ത് എടക്കുന്നി, റിസൺ ചെവിടൻ, അബിൻസ് ചിറ്റിലപ്പിള്ളി എന്നിവർ സ്വീകരിച്ചു.