 
കൊടകര: എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ വൈദികയോഗം യൂണിയൻ സെക്രട്ടറി എ.ബി. വിശ്വംഭരൻ ശാന്തികൾ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം പ്രസിഡന്റ് മിനി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലൗലി സുധീർബേബി, വൈസ് പ്രസിഡന്റ് ശാരദ ഭാസിൽ തുടങ്ങിയവർ സംസാരിച്ചു.