aaaa

കാഞ്ഞാണി : മണലൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളോടുള്ള പഞ്ചായത്ത് അംഗം പുഷ്പ വിശ്വംഭരന്റെ തൊഴിൽ ദ്രോഹ നിലപാടുകൾക്കെതിരെ തൊഴിലാളികൾ പണിമുടക്കി സമരം ചെയ്തു. സമരം തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സീത ഗണേഷ് അദ്ധ്യക്ഷത വഹിച്ചു. രാഗേഷ് കണിയാംപറമ്പിൽ, സണ്ണി വടക്കൻ, വി.ജി രാധാകൃഷ്ണൻ, പി.കെ ചന്ദ്രൻ, വാസന്തി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.