bhandaram-

ചെന്ത്രാപ്പിന്നി : ചെന്ത്രാപ്പിന്നി വേതോട്ടിൽ ഭദ്രാദേവി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച. ക്ഷേത്രത്തിന് അകത്തും പുറത്തും സ്ഥാപിച്ചിരുന്ന ആറ് ഭണ്ഡാരങ്ങളാണ് കവർന്നത്. കോൺക്രീറ്റ് ചെയ്ത ഭണ്ഡാരം പിഴുത് മാറ്റിയ നിലയിലാണ്. തൊട്ടടുത്ത പറമ്പിൽ ഉപേക്ഷിച്ച നിലയിൽ മറ്റൊരു ഭണ്ഡാരം കണ്ടെത്തി. ഇന്നലെ രാവിലെ ആറരയോടെ ക്ഷേത്രം ശാന്തി വിജേഷ് എത്തിയപ്പോഴാണ് മോഷണം അറിയുന്നത്. കയ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ചെന്ത്രാപ്പിന്നി കുമാരമംഗലം ക്ഷേത്രത്തിലെ ഭണ്ഡാരത്തിലും കവർച്ച നടന്നിരുന്നു.