ചേലക്കര: വാഴക്കോട്- പ്ലാഴി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇന്നു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ചേലക്കരയിലെ റോഡ് കോൺക്രീറ്റിംഗ് പണിയും പഴയന്നൂർ പുത്തിരിത്തറ പാലം പൊളിക്കുന്നതിനാലുമാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പഴയന്നൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പുത്തിരിത്തറയിൽ നിന്ന് കൊണ്ടാഴി വഴി കായാംപൂവത്തെത്തി നിർമ്മാണം നടക്കുന്ന വഴിയിലൂടെ തൃശൂർ ഭാഗത്തേക്ക് പോകാം. തൃശൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കിള്ളിമംഗലത്തു നിന്ന് തിരിഞ്ഞ് വെങ്ങാനെല്ലൂർ വഴിയോ തൊഴൂപ്പാടം വഴിയോ ചേലക്കരയിലെത്താം. തുടർന്ന് കായാംപൂവത്തു നിന്നു തിരിഞ്ഞ് കൊണ്ടാഴി വഴി പഴയന്നൂരിലെത്താം.