rekha

കൊടുങ്ങല്ലൂർ : ജനങ്ങൾക്ക് മുനിസിപ്പാലിറ്റിയിൽ നിന്ന് ലഭിക്കുന്ന വിവിധ സേവനങ്ങൾ, സർട്ടിഫിക്കറ്റുകൾ, പെർമിറ്റുകൾ എന്നിവയ്ക്ക് നൽകുന്ന അപേക്ഷകൾ, അവയുടെ ഫീസ്, സേവനങ്ങൾ, എത്ര ദിവസങ്ങൾക്കകം ഇവ ലഭിക്കും തുടങ്ങിയ വിശദാംശങ്ങളാണ് പൗരാവകാശ രേഖയിൽ പ്രസിദ്ധീകരിച്ചത്. നഗരസഭയിലെ പൗരൻമാർക്ക് ഇവ ലഭ്യമാക്കും. ചെയർപേഴ്സൺ എം.യു. ഷിനിജ വൈസ് ചെയർമാൻ കെ.ആർ.ജൈത്രന് നൽകി പ്രകാശനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലത ഉണ്ണിക്കൃഷ്ണൻ, കെ.എസ്. കൈസാബ്, എൽസി പോൾ, നഗരസഭ സെക്രട്ടറി എൻ.കെ. വ്റിജ, അസിസ്റ്റൻ്റ് എൻജിനിയർ കെ.സി ബിന്ദു, നഗരസഭ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.