1

തൃശൂർ: റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയിൽ കുന്നംകുളത്തെ മറികടന്ന് തൃശൂർ ഈസ്റ്റ് ഉപജില്ല മുന്നിൽ. ജംപിനങ്ങളിൽ ആദ്യദിനം മുന്നിട്ട കുന്നംകുളത്തെ അത്‌ലറ്റിക്‌സ് മത്സരം ആരംഭിച്ചതോടെ ഈസ്റ്റ് ഉപജില്ല മറികടക്കുകയായിരുന്നു. 12 സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവും അടക്കം 80 പോയിന്റാണ് തൃശൂർ ഈസ്റ്റ് ഉപജില്ലയ്ക്ക്.

രണ്ടാം സ്ഥാനത്തുനിൽക്കുന്ന ചാലക്കുടി ഉപജില്ലയ്ക്ക് ഏഴ് സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവും അടക്കം 68 പോയിന്റാണുള്ളത്. നാല് സ്വർണവും ഏഴു വെള്ളിയും മൂന്നു വെങ്കലവും അടക്കം 43 പോയിന്റുകളുമായി മാള ഉപജില്ല മൂന്നാം സ്ഥാനത്താണ്. കുന്നംകുളം ഉപജില്ല നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏഴു സ്വർണവും രണ്ടു വെങ്കലവും അടക്കം 37 പോയിന്റുകളാണ് കുന്നംകുളത്തിനുള്ളത്.


സ്‌കൂളുകളിൽ കാൽഡിയൻ സിറിയൻ എച്ച്.എസ്.എസ് മുന്നിൽ

38 പോയിന്റുകളോടെ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ കാൽഡിയൻ സിറിയൻ എച്ച്.എസ്.എസ് ആണ് സ്‌കൂളുകളിൽ മുന്നിൽ. കോൺകോർഡ് ഇംഗ്ലീഷ് സ്‌കൂൾ പന്നിത്തടം, ഗവ. ഫിഷറീസ് സ്‌കൂൾ നാട്ടിക, സെന്റ് ആന്റണീസ് എച്ച്.എസ്.എസ് മാള, കാർമൽ എച്ച്.എസ്.എസ് ചാലക്കുടി, സെന്റ് ജോർജസ് എച്ച്.എസ് പരിയാരം, ശ്രീകൃഷ്ണ എച്ച്.എസ്.എസ് ഗുരുവായൂർ, ദീപ്തി എച്ച്.എസ് തലോർ, ജി.എച്ച്.എസ്.എസ് ചെമ്പുച്ചിറ, ജി.എം.ബി.എച്ച്.എസ്.എസ് തൃശൂർ സ്‌കൂളുകളാണ് യഥാക്രമം ആദ്യ പത്തു സ്ഥാനങ്ങളിൽ.

കെ. കാർത്തികും ദേവനന്ദയും വേഗതാരങ്ങൾ

സിനീയർ ബോയസ് നൂറു മീറ്ററിൽ സെന്റ് തോമസ് കോളേജ് എച്ച്.എസ്.എസിലെ കാർത്തിക് വേഗമുള്ള താരമായി. പി. വെമ്പല്ലൂർ എം.ഇ.എസ്.എച്ച്.എസിലെ മുഹമ്മദ് ഷെഫീൻ വെള്ളി നേടിയപ്പോൾ ചാവക്കാട് കടിക്കാട് ഗവ. എച്ച്.എസിലെ അമർ ഷെരീഫ് വെങ്കലം കരസ്ഥമാക്കി. സിനീയർ ഗേൾസിൽ നാട്ടിക ഫീഷറീസ് എച്ച്.എസ്.എസിലെ ദേവനന്ദ വിനോദിനാണ് സ്വർണം. തൃശൂർ ജി.എം.ബി.എച്ച്.എസിലെ എ.എസ്. കൃഷ്ണപ്രിയ വെള്ളിയും പുതുക്കാട് സെന്റ് ആന്റണീസ് എച്ച്.എസ്.എസിലെ ജെസ്‌ലിൻ ജോസഫ് വെങ്കലും നേടി.

സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗം നൂറു മീറ്ററിൽ ചെമ്പുച്ചിറ ജി.എച്ച്.എസ്.എസിലെ സി.എസ്. വിഷ്ണു സ്വർണം നേടിയപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ കാൽഡിയൻ സിറിയൻ സ്‌കുളിലെ വി.എം. അശ്വതിക്കാണ് സ്വർണം. ജൂനിയർ വിഭാഗം ആൺകുട്ടികളിൽ കാൽഡിയൻ സിറിയനിലെ വിജയ് കൃഷ്ണയും പെൺകുട്ടികളിൽ എസ്.എച്ച്.സി.ജി.എച്ച്.എസിലെ കെ.എസ്. ആര്യനന്ദയും സ്വർണം കരസ്ഥമാക്കി.

ഉ​ദ്ഘാ​ട​നം

തൃ​ശൂ​ർ​:​ ​തോ​പ്പ് ​ഇ​ൻ​ഡോ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​എ.​സി.​ ​മൊ​യ്തീ​ൻ​ ​എം.​എ​ൽ.​എ​ ​കാ​യി​ക​മേ​ള​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​കെ.​ ​ഡേ​വി​സ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​രാ​ജ​ശ്രീ​ ​ഗോ​പ​ൻ,​ ​ജി​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​ർ​ ​ടി.​വി.​ ​മ​ദ​ന​മോ​ഹ​ന​ൻ,​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​ലീ​ല​ ​വ​ർ​ഗീ​സ്,​ ​സു​ബി​ ​സു​കു​മാ​ര​ൻ,​ ​ജി​ല്ലാ​ ​സ്‌​പോ​ർ​ട്‌​സ് ​കോ​-​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​എ.​എ​സ്.​ ​മി​ഥു​ൻ,​ ​സെ​ക്ര​ട്ട​റി​ ​സി.​എ​സ്.​ ​ഗി​രീ​ഷ്‌​കു​മാ​ർ,​ ​ജി​ല്ലാ​ ​പ്രോ​ഗ്രാം​ ​ഓ​ഫീ​സ​ർ​ ​ജോ​ളി​ ​ബാ​ബു​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.


ഇ​ന്ന​ത്തെ​ ​മ​ത്സ​ര​ങ്ങ​ൾ:
3000​ ​മീ​റ്റ​ർ​ ​(​സീ​നി​യ​ർ,​ ​ജൂ​നി​യ​ർ​ ​ബോ​യ്‌​സ് ​ആ​ൻ​ഡ് ​ഗേ​ൾ​സ്).​ ​ജാ​വ്‌​ലി​ൻ​ ​ത്രോ​ ​(​സീ​നി​യ​ർ,​ ​ജൂ​നി​യ​ർ​ ​ബോ​യ്‌​സ് ​ആ​ൻ​ഡ് ​ഗേ​ൾ​സ്),​ ​ഷോ​ട്ട്പു​ട്ട് ​(​സ​ബ് ​ജൂ​നി​യ​ർ​ ​ആ​ൻ​ഡ് ​ജൂ​നി​യ​ർ​ ​ബോ​യ്‌​സ്),​ ​ഡി​സ്‌​ക​സ് ​ത്രോ​ ​(​സ​ബ് ​ജൂ​നി​യ​ർ​ ​ആ​ൻ​ഡ് ​ജൂ​നി​യ​ർ​ ​ഗേ​ൾ​സ്),​ ​ലോം​ഗ് ​ജം​പ് ​(​സീ​നി​യ​ർ​ ​ബോ​യ്‌​സ് ​ആ​ൻ​ഡ് ​ഗേ​ൾ​സ്),​ 200​ ​മീ​റ്റ​ർ​ ​(​സ​ബ് ​ജൂ​നി​യ​ർ,​ ​ജൂ​നി​യ​ർ​ ​ബോ​യ്‌​സ് ​ആ​ൻ​ഡ് ​ഗേ​ൾ​സ്,​ ​സീ​നി​യ​ർ​ ​ബോ​യ്‌​സ് ​ആ​ൻ​ഡ് ​ഗേ​ൾ​സ്),​ 4​-100​ ​(​സ​ബ് ​ജൂ​നി​യ​ർ,​ ​ജൂ​നി​യ​ർ,​ ​സീ​നി​യ​ർ​ ​ബോ​യ്‌​സ് ​ആ​ൻ​ഡ് ​ഗേ​ൾ​സ്)​ ​ഇ​ന​ങ്ങ​ളി​ൽ​ ​ഫൈ​ന​ൽ​ ​മ​ത്സ​ര​ങ്ങ​ൾ.