gokulam-school
ജില്ലാ സി.ബി.എസ്.ഇ സഹോദയ ഇൻഡോർ ഗെയിംസ് ടൂർണമെന്റിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ ഗുരുവായൂർ ശ്രീർഗോകുലം പബ്ലിക് സ്‌കൂൾ ടീം.

ഗുരുവായൂർ: ജില്ലാ സി.ബി.എസ്.ഇ സഹോദയ ഇൻഡോർ ഗെയിംസ് ടൂർണമെന്റിൽ ഗുരുവായൂർ ശ്രീഗോകുലം പബ്ലിക് സ്‌കൂളിന് രണ്ടാം സ്ഥാനം. വ്യക്തിഗത ചെസ് മത്സരത്തിൽ ഗോകുലം സ്‌കൂളിലെ പൂജാ രാഗേഷ് ഒന്നാം സ്ഥാനവും ഗ്രൂപ്പ് കാരംസിൽ അമർനാഥ്, അനന്തകൃഷ്ണ, മുഹമ്മദ് ആദിൽ എന്നിവർ രണ്ടാം സ്ഥാനവും ഗ്രൂപ്പ് ബാഡ്മിന്റണിൽ ജ്യോതിഷ്, അമിത് എന്നീ വിദ്യാർത്ഥികൾ മൂന്നാം സ്ഥാനവും നേടി. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച വ്യത്യസ്തമായ മത്സര ഇനങ്ങളിൽ സ്‌കൂളിലെ വിദ്യാർത്ഥികൾ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.