ജനജാഗ്രതാ സദസ് യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.
ഗുരുവായൂർ: മയക്കുമരുന്നിനും അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘം നേതൃത്വത്തിൽ ഗുരുവായൂർ യൂണിയനിൽ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ. ചന്ദ്രൻ ഭദ്രദീപം തെളിച്ചു. വനിതാസംഘം പ്രസിഡന്റ് രമണി ഷൺമുഖൻ അധ്യക്ഷയായി. അഡ്വ. സജീവ് കുറുവത്ത് മുഖ്യപ്രഭാഷണം നടത്തി. പി.പി. സുനിൽകുമാർ, പി.വി. ഷൺമുഖൻ, കെ.കെ. രാജൻ, ശൈലജ കേശവൻ, പ്രിയദത്ത രാജൻ തുടങ്ങിയവർ സംസാരിച്ചു.