നോർത്ത് പോട്ട എസ്.എൻ.ഡി.പി ശാഖാ വാർഷിക പൊതുയോഗത്തിൽ വച്ച് കേന്ദ്ര റബ്ബർ ബോർഡ് വൈസ് ചെയർമാൻ കെ.എ. ഉണ്ണിക്കൃഷ്ണനെ ആദരിക്കുന്നു.
ചാലക്കുടി: നോർത്ത് പോട്ട എസ്.എൻ.ഡി.പി ശാഖയുടെ വാർഷിക പൊതുയോഗവും അനുമോദനച്ചടങ്ങും യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. വിജയൻ അദ്ധ്യക്ഷനായി. കേന്ദ്ര റബ്ബർ ബോർഡ് വൈസ് ചെയർമാൻ കെ.എ. ഉണ്ണിക്കൃഷ്ണനെ യോഗം അനുമോദിച്ചു. സെക്രട്ടറി എം.യു. മോഹനൻ, യൂത്ത്മൂവ് മെന്റ് യൂണിയൻ സെക്രട്ടറി മനോജ് പള്ളിയിൽ, അനിൽ തോട്ടവീഥി, അജിതാ നാരായണൻ, ലതികാരവി, രാധാമണി രാജൻ, എം.യു. രവി എന്നിവർ പ്രസംഗിച്ചു.