തൃശൂർ: കൺസെഷൻ യാത്ര സംബന്ധിച്ച് വിദ്യാർഥികളുമായുള്ള തർക്കം കാരണം ബസ് ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്ന് ഓൾ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്സ് (എ.കെ.പി.ബി.എം) പത്രസമ്മേളനത്തിൽ പറഞ്ഞു. കൺസെഷൻ യാത്രാ നിബന്ധനകൾ വിദ്യാർത്ഥികൾ അംഗീകരിക്കാത്തതാണ് തർക്കങ്ങൾക്ക് കാരണം. സ്റ്റുഡന്റ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി (എസ്ടിഎഫ്സി) തീരുമാനം നടപ്പാക്കാൻ അധികൃതർ തയാറാകുന്നില്ല. ബസ് സ്റ്റാൻഡിലും വിദ്യാർത്ഥികൾ കയറുന്ന സ്ഥലങ്ങളിലും പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പി.ടി.എ സാന്നിദ്ധ്യം വേണം. മാന്യമായി തൊഴിൽ ചെയ്യുന്ന ബസ് ജീവനക്കാരുടെ പേരിൽ പോക്സോ പോലുള്ള ഗുരുതര കേസുകളെടുക്കുകയാണെന്നും ആരോപിച്ചു. പത്രസമ്മേളനത്തിൽ സി.പി.മണിലാൽ, കെ.എ.അജീഷ്, ബി.വി.ബാബു, എ.എസ്.സജി എന്നിവർ പങ്കെടുത്തു.