കൊടുങ്ങല്ലൂർ: വിശ്വകർമ്മജരുടെ ഓരോ കുടുംബവും ചെറുകിട തൊഴിൽ സംരംഭരാകണമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന ബോർഡ് മെമ്പർ എ.ആർ.സുബ്രഹ്മണ്യൻ പറഞ്ഞു. കൊടുങ്ങല്ലൂർ ടൗൺ ശാഖ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് എൻ.കെ വേണു അദ്ധ്യക്ഷനായി.
ഇൻകം ടാക്സ് ഓഫീസർ മണി വെന്നിക്കൽ മുഖ്യപ്രഭാഷണം നടത്തി. കൊടുങ്ങല്ലൂരിലെ ആദ്യ വിശ്വകർമ്മ താലൂക്ക് പ്രസിഡന്റായിരുന്ന ഇ.കെ കൊച്ചുണ്ണിയെ ആദരിച്ചു. എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മഹിള സംഘം സംസ്ഥാന സെക്രട്ടറി ടി.കെ കലാശിവൻ ഫീൽഡ് നൽകി ആദരിച്ചു. ഭാരവാഹികൾ: സജീവൻ ടി.കെ.എസ് പുരത്ത് (പ്രസിഡന്റ്) , കെ.കെ മോഹനൻ (വൈസ് പ്രസിഡന്റ്), ഷാലി മോൻ പടപറമ്പിൽ (സെക്രട്ടറി), കണ്ണൻ വടക്കേവീട്ടിൽ (ജോയിന്റ് സെക്രട്ടറി), ഷാജി വടക്കേവീട്ടിൽ (ഖജാൻജി ).